Pathiramanal island - Alappuzha

Pathiramanal island - 1

പാതിരാമണല്‍ ദ്വീപില്‍ - 1

ആലപ്പുഴ കാണുന്നതിന് മുമ്പ് ആലപ്പുഴയെക്കുറിച്ചറിയാന്‍ ഇന്റര്‍നെറ്റില്‍ അന്വേഷിച്ചപ്പോള്‍ ലഭിച്ച സ്ഥലങ്ങളിലൊന്ന് പാതിരാമണല്‍ ഐലന്റ് ആയിരുന്നു. ഇങ്ങോട്ട് 'റോഡ് മാര്‍ഗ്ഗവും ജലമാര്‍ഗ്ഗവും എത്താമെന്ന് ' വായിച്ചപ്പോള്‍ നിര്‍ബന്ധമായും ഇവിടം സന്ദര്‍ശിച്ചിരിക്കണമെന്ന് ബിജുസാറും ദേവദാസ് സാറും പറഞ്ഞു. ടൂര്‍ കോ - ഓഡിനേറ്റര്‍ കൃഷ്ണദാസ് സാറിനും സി. എ അസീസ് പുല്‍പ്പറ്റക്കും മറിച്ചൊന്നും പറയാനുണ്ടായിരുന്നില്ല. വയനാട്ടിലെ കുറുവാദ്വീപും കൊച്ചിയിലെ വില്ലിംങ്ടണ്‍ ഐലന്റും കാണാന്‍ പലകുറി ശ്രമിച്ച് പരാചയപ്പെട്ടഎനിക്കും 'നെറ്റി'ലെ സ്ഥലം നന്നായി പിടിച്ചു. ആലപ്പുഴയിലെ ബോട്ട് യാത്രകഴിഞ്ഞ് മടങ്ങും വഴി പാതിരാമണല്‍ ദ്വീപ് കാണാന്‍ പോയി. അന്വേഷിച്ചപ്പോള്‍ റോഡ് മാര്‍ഗ്ഗം ദ്വീപിലെത്താനുള്ള ഒരു മാര്‍ഗ്ഗവും നിലവിലില്ലെന്ന് തദ്ദേശീയരായ രണ്ട് സുഹൃത്തുക്കള്‍ പറഞ്ഞു. അവിടെ നിന്നും ദ്വീപിലേക്ക് സര്‍വ്വീസ് നടത്തുന്ന ബോട്ട് ഡ്രൈവറുടെ മകന്റെ പിറന്നാള്‍ കാരണം അന്ന് പ്രത്യേകിച്ചും പാതിരാമണല്‍ യാത്ര സാദ്ധ്യമല്ലെന്ന് കേട്ടപ്പോള്‍ രണ്ട് സുഹൃത്തുക്കള്‍ സഹായത്തിനെത്തി. റെയിറ്റ് ഇത്തിരി കൂടുമെങ്കിലും വലിയ ഒരു വള്ളം ഞങ്ങള്‍ നാല്‍പ്പത് പേര്‍ക്ക് സഞ്ചരിക്കാന്‍ അവര്‍ ഏര്‍പ്പാട് ചെയ്തു തന്നു. വള്ളത്തിലുള്ള യാത്ര ‍ഞങ്ങളില്‍ പലര്‍ക്കും പുതിയ അനുഭവമായിരുന്നു. അരീക്കോട് മൂര്‍ക്കനാട് സ്കൂളില്‍ (തോണിയപകടം നടന്ന് ഇവിടുത്തെ 8 വിദ്യാര്‍ത്ഥികള്‍ മരണപ്പെട്ടത് കേരളത്തെ ഞെട്ടിച്ചിരു്ന്നു. അവരെ ഓര്‍ത്തുകൊണ്ട്. !.! ) പഠിച്ചിരുന്ന കാലത്ത് സ്ഥിരമായി കടവ് കടക്കാന്‍ ഉമ്മറാക്കാന്റെ തോണിയെ ആശ്രയിച്ചിരുന്നതിനാല്‍ പഴയ കഥകള്‍ അയവിറക്കാന്‍ കൂടി ഇത് സഹായകമായി. ദൂരെ ഒരു കണ്ടല്‍ക്കാടു പോലെ പാതിരാമണലിന്റെ ഹരിതാഭ കാഴ്ച ! അങ്ങ് ആലപ്പുഴയില്‍ നിന്നും വരുന്ന ഹൗസ് ബോട്ടുകള്‍ കായലില്‍ അങ്ങിങ്ങായി കാണുന്നുണ്ടായിരുന്നു.


 
76* 23' – 76* 24' രേഖാംശം, 9' 37-9'38' അക്ഷാംശത്തില്‍ 19.6 ഹെക്ടര്‍ വിസ്തൃതിയില്‍ തണ്ണീര്‍മുക്കം സൗത്ത് വില്ലേജില്‍ - ചേര്‍ത്തല താലൂക്കില്‍ സ്ഥിതിചെയ്യുന്ന മണലും ചെളിയും കലര്‍ന്ന പരന്ന ഭൂ പ്രദേശമാണിത്. വേമ്പനാട് - കോള്‍ റാംസാര്‍ പ്രദേശത്തില്‍പ്പെടുന്ന ജൈവ വൈവിധ്യ സമ്പന്നമായ ഒരു ദ്വാപാണിത്. കായക്കണ്ടല്‍, കരക്കണ്ടല്‍, ചക്കരക്കണ്ടല്‍, കൊമ്മട്ടി തുടങ്ങിയ കണ്ടല്‍ ചെടികളുടെയും മറ്റു സസ്യങ്ങളുടെയും ആവേസ കേന്ദ്രമാണിവിടം. വിവിധയിനം മത്സ്യങ്ങള്‍, കക്കകള്‍, ചെമ്മീനുകള്‍ തുടങ്ങിയ പല ജലാശയ ജീവികളുടെയും പ്രജനനകേന്ദ്രമാണ് പാതിരാമണലും വേമ്പനാട്ട് കായലും. സ്ഥിരവാസികളും ദേശാടകരുമായ ധാരാളം പക്ഷികളും ഇവിടെയുണ്ട്.

ബാക്കി - പാതിരാമണല്‍ ദ്വീപില്‍ - 2



 


Comments

Popular posts from this blog

Gundara Makham - ഗുണ്ടറ മഖാമില്‍

കുറ്റിച്ചിറയുടെ പൈതൃകം തേടി ...... kuttichira

Alappuzha- 2