ALAPPUZHA



Alappuzha - 1
കായലുകള്‍ തേടി ആലപ്പുഴയിലേക്ക് - 1

         അദ്ധ്യയനവര്‍ഷത്തെ സ്റ്റാഫ് ടൂര്‍ ചര്‍ച്ച നടന്നപ്പോള്‍ ഉയര്‍ന്ന് വന്ന ടൂറിസ്റ്റ് സ്പോട്ടുകള്‍ നിരവധിയായിരുന്നു. തിരുവനന്തപുരം - കന്യാകുമാരി, മേട്ടുപ്പാളയം വഴി ഊട്ടി, ചെന്നൈ, ആലപ്പുഴ, വയനാട്, ബംഗളുരു - മൈസൂര്‍. എന്നാല്‍ അവസാന തീരുമാനം ആലപ്പുഴയോടൊപ്പമായിരുന്നു. ആലപ്പുഴ തെരെഞ്ഞെടുക്കാനുള്ള പ്രധാന കാരണം കായലുകളില്‍ നിറഞ്ഞൊഴുകുന്ന കെട്ടുവള്ളങ്ങളും, കുട്ടനാട്, പാതിരാമണല്‍ ദ്വീപ്, അര്‍ത്തുങ്കല്‍ ചര്‍ച്ച് തുടങ്ങി ഏതൊരു കേരളീയന്റെയും കണ്ണിനാനന്ദം നല്‍കുന്ന കാഴ്ചകളിലേക്ക് എത്തിനോക്കാനുള്ള വെമ്പല്‍ തന്നെയായിരുന്നു. 36 സ്റ്റാഫും 4 കുട്ടികളുമടങ്ങുന്ന ഒരു സംഘം അങ്ങനെയാണ് ആലപ്പുഴയെ ലക്ഷ്യം വെച്ച് 2011 ഡിസംബര്‍ 28 ബുധന്‍ പുലര്‍ച്ചെ 3 മണിക്ക് പുല്ലൂര്‍ റഹ് മത്ത് പബ്ലിക് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്നും യാത്ര പുറപ്പെട്ടത്. രാവിലെ 10.30 ഓടെ ആലപ്പുഴയിലെത്തി. ക്രിസ്മസ് വെക്കേഷന്‍ സമയമായതിനാല്‍ ഹൗസ് ബോട്ടുകളും കെട്ടുവള്ളങ്ങളും എവിടെയും കിട്ടാനില്ല. DTPCയുടെ ഓഫീസില്‍ നിന്നും ഞങ്ങള്‍ക്ക് വേണ്ടി നിരവധി ബോട്ട് ഓണര്‍മാര്‍ക്ക് ഫോണ്‍കോളുകള്‍ പാഞ്ഞെത്തി. നിരാശയായിരുന്നു ഫലം. ഞങ്ങളെ കണ്ട് ഓടിയെത്തിയ ഏജന്റ് മജീദിന്റെ സഹായത്താല്‍ ഒരു ബോട്ട് തരപ്പെട്ടു











 ബാക്കി .... കായലുകള്‍ തേടി ആലപ്പുഴയിലേക്ക് -2

Comments

Popular posts from this blog

Gundara Makham - ഗുണ്ടറ മഖാമില്‍

കുറ്റിച്ചിറയുടെ പൈതൃകം തേടി ...... kuttichira

Alappuzha- 2