Posts

Showing posts from April, 2017

Gundara Makham - ഗുണ്ടറ മഖാമില്‍

Image
ഗുണ്ടറ മഖാമില്‍ ഒരു ദിനം കൊടും കാട്ടിലെ ഗുണ്ടറ മഖാമിനെക്കുറിച്ച് സോഷ്യല്‍ മീഡിയകളിലൂടെ കേട്ടറിഞ്ഞപ്പഴേ അടുത്ത വര്‍ഷത്തെ ഉറൂസിന് അവിടെ എത്തണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്നു . ഉറൂസ് ദിവസം എന്നാണെന്നറിയാതെ വിഷമിച്ച് നില്‍ക്കുമ്പോഴാണ് ഗുണ്ടറ മഖാമുമായി ബന്ധമുള്ള എന്റെ നാട്ടുകാരന്‍ അശ്റഫ് ക്കയോട് അന്വേഷിച്ചത് . മഖാം സ്ഥിതിചെയ്യുന്നതിന് സമീപമുള്ള മച്ചൂരില്‍ ദീനീ സേവനം നടത്തുന്ന പെരിന്തല്‍മണ്ണക്കാരനായ ഒരു ഉസ്താദിന്റെയും തൊട്ടടുത്ത ബാവലിയില്‍ ദീനീ സേവനം നടത്തുന്ന ഖാസിം ഉസ്താദിന്റെയും നമ്പര്‍ സംഘടിപ്പിച്ച് തന്നു . 2017 ഏപ്രില്‍ 15 ന് തന്നെ ഗുണ്ടറയില്‍ പോകാനുള്ള പ്ലാന്‍ തയ്യാറാക്കി . കൂടെ പോരുമെന്ന് പ്രതീക്ഷിച്ചിരുന്ന പലരും പല കാരണങ്ങളാല്‍ പോരാന്‍ കഴിയാതെ വന്നു . പക്ഷെ , പ്രിയ സ്നേഹിതന്‍ സി . എ അസീസ് പുല്‍പ്പറ്റയും ഞാനും ലൈന്‍ ബസിന് പോകാന്‍ തീരുമാനിച്ചു . 16 ന് ഞായറാഴ്ച്ച അതിരാവിലെ മഞ്ചേരിയില്‍ നിന്നും അരീക്കോട് - മാനന്തവാടി വഴി മച്ചൂരിലെത്തി .   വയനാട് ജില്ലയിലെ മാനന്തവാടിയില്‍ നിന്നും മൈസൂര്‍ പോകുന്ന ബസ്സില്‍ കേരള – കര്‍ണ്ണാടക സംസ്ഥാനങ്ങളുടെ അതിര്‍ത്ഥിയി...