Posts

Showing posts from January, 2017

കുറ്റിച്ചിറയുടെ പൈതൃകം തേടി ...... kuttichira

Image
കുറ്റിച്ചിറയുടെ പൈതൃകം തേടി ......             അവിചാരിതമായാണ് പ്രിയ സുഹൃത്തും പുല്ലൂര്‍ റഹ്മത്ത് സ്കൂളിലെ ബയോളജി അദ്ധ്യാപകനുമായ ശബീബ് സാറിന്റെ ഫോണ്‍ വന്നത് . ചില ആവശ്യങ്ങള്‍ക്കായി കോഴിക്കോട് പോകാന്‍ തീരുമാനിച്ചിരുന്നെങ്കിലും ബസ്സ് യാത്രയായിരുന്നു ആഗ്രഹിച്ചിരുന്നത് . " ബൈക്കില്‍ പോവുകയല്ലേ നല്ലത് ;   ഞാനും കൂടെ പോരാം” എന്ന സ്നേഹ മസൃണമായ അഭ്യര്‍ത്ഥനക്ക് മുമ്പില്‍ മറ്റൊന്നും ആലോചിക്കാനായില്ല . 9.15 ഓടെ മഞ്ചേരിയില്‍ നിന്നും ബൈക്കില്‍ യാത്രയാരംഭിച്ചു . ഞായറാഴ്ച്ച (15/01/2017) നടക്കാനിരുന്ന മഞ്ചേരി റെയ്ഞ്ച് ജമഇയ്യത്തുല്‍ മുഅല്ലിമീന്‍ ഇസ്ലാമിക കലാമേളക്ക് വേണ്ട ട്രോഫികള്‍ വാങ്ങുകയായിരുന്നു പ്രധാന ലക്ഷ്യം . ശബീബ് സാര്‍ കൂടെയുള്ളതിനാല്‍ യാത്രയുടെ പ്ലാന്‍ ചെറുതായൊന്ന് മാറ്റി . കോഴക്കോട് ബീച്ചിനടുത്ത് ഇടിയങ്ങരയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ' അബുല്‍ വഫാ ശംസുദ്ദീന്‍ മുഹമ്മദ്ബ്നു അലാഉദ്ദീന്‍ ഹിംസി ( റ )' എന്ന മഹാനുഭവന്റെ മഖ്ബറയിലേക്ക് നേരെ പോയി . ശൈഖ് മാമുക്കോയ എന്നും അദ്ദേഹത്തിന് പേരുണ്ട് . തിരൂര്‍ - താനൂര്‍ - പരപ്പനങ്ങാടി പ്രദേശങ്ങ...