Pathira Manal Island


 Pathira Manal Island
പാതിരാമണല്‍ ദ്വീപില്‍ - 2
             കവാടം കടന്ന് ചെന്നാല്‍ കാണാവുന്ന മനുഷ്യ നിര്‍‍‍‍മ്മിതികള്‍ ശ്രീനാരായണ ഗുരുദേവ ടെമ്പിളും, കിണറിന്റേതെന്ന് തോന്നിക്കുന്ന അവശിഷ്ടങ്ങളും മദ്യക്കുപ്പികളും മാത്രമായിരിക്കും. മാര്‍ച്ച് - ഏപ്രില്‍ മാസമാകുന്നതോടെ ഇവിടം ദേശാടന പക്ഷികളാല്‍ സമ്പന്നമാകും
 
         ദ്വീപിലെ സ്ഥിരതാമസക്കാരായിരുന്ന 8 കുടുംബങ്ങളെ ടൂറിസത്തിന്റെ പേരില്‍ മാറ്റിപ്പാര്‍പ്പിച്ച് ഈ സ്ഥലം ഇപ്പോള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നു. ദ്വീപിലേക്ക് ആദ്യമുണ്ടായിരുന്ന പ്രവേശന കവാടം ആരോ തകര്‍ത്തതായി ശ്രദ്ദയില്‍പ്പെട്ടു. കേന്ദ്ര സര്‍ക്കാറിന്റെ സഹായത്തോടെ വലിയ ഒരു ടൂറിസം പദ്ധതിക്കായാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രൊജക്ട് പൂര്‍ത്തയാകുന്നതോടെ റോപ്പ് വേ യടക്കമുള്ല സംവിധാനങ്ങള്‍ ടൂറിസം രംഗത്ത് നല്ല ഒരു കുതിച്ചുചാട്ടത്തിന് കളമൊരുങ്ങുമെന്നും കേട്ടപ്പോള്‍ സന്തോഷം തോന്നി.

          കുറ്റിച്ചെടികളും വള്ളിക്കാടുകളും മരങ്ങളും തിങ്ങിനിറഞ്ഞ ഇവിടം കാടിന്റെ പ്രതീതി ജനിപ്പിക്കുന്നു. പഴയ നാട്ടിന്‍പുറങ്ങളിലെ ഊടു വഴികളെ ഓര്‍മ്മിപ്പിക്കുന്ന ചവിട്ടു പാതകളുള്ള ഇവിടം സ്വദേശ സഞ്ചാരികള്‍ അപൂര്‍വ്വമായേ എത്താറുള്ളൂവെന്നാണ് സമീപസ്ഥര്‍ പറഞ്ഞത്.

 
            അദ്ധ്വാന ഭാരത്താല്‍ ക്ഷീണിതനായ പകലോന്‍ ഒരിക്കല്‍ കൂടി പടിഞ്ഞാറന്‍ ചക്രവാളത്തിലെവിടെയോ മറഞ്ഞിരിക്കുന്ന തന്റെ വള്ളിക്കുടില്‍ ലക്ഷ്യം വെച്ച് ഇഴഞ്ഞ്കൊണ്ടിരിക്കുന്നു
ഞങ്ങള്‍ അടുത്ത ലക്ഷ്യസ്ഥാനം തേടി ബസ്സിലേക്കു തിരിച്ചു.


 

Comments

Popular posts from this blog

Gundara Makham - ഗുണ്ടറ മഖാമില്‍

കുറ്റിച്ചിറയുടെ പൈതൃകം തേടി ...... kuttichira

Alappuzha- 2