Pathira Manal Island
Pathira Manal Island പാതിരാമണല്‍ ദ്വീപില്‍ - 2 കവാടം കടന്ന് ചെന്നാല്‍ കാണാവുന്ന മനുഷ്യ നിര്‍മ്മിതികള്‍ ശ്രീനാരായണ ഗുരുദേവ ടെമ്പിളും , കിണറിന്റേതെന്ന് തോന്നിക്കുന്ന അവശിഷ്ടങ്ങളും മദ്യക്കുപ്പികളും മാത്രമായിരിക്കും . മാര്‍ച്ച് - ഏപ്രില്‍ മാസമാകുന്നതോടെ ഇവിടം ദേശാടന പക്ഷികളാല്‍ സമ്പന്നമാകും . ദ്വീപിലെ സ്ഥിരതാമസക്കാരായിരുന്ന 8 കുടുംബങ്ങളെ ടൂറിസത്തിന്റെ പേരില്‍ മാറ്റിപ്പാര്‍പ്പിച്ച് ഈ സ്ഥലം ഇപ്പോള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നു . ദ്വീപിലേക്ക് ആദ്യമുണ്ടായിരുന്ന പ്രവേശന കവാടം ആരോ തകര്‍ത്തതായി ശ്രദ്ദയില്‍പ്പെട്ടു . കേന്ദ്ര സര്‍ക്കാറിന്റെ സഹായത്തോടെ വലിയ ഒരു ടൂറിസം പദ്ധതിക്കായാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രൊജക്ട് പൂര്‍ത്തയാകുന്നതോടെ റോപ്പ് വേ യടക്കമുള്ല സംവിധാനങ്ങള്‍ ടൂറിസം രംഗത്ത് നല്ല ഒരു കുതിച്ചുചാട്ടത്തിന് കളമൊരുങ്ങുമെന്നും കേട്ടപ്പോള്‍ സന്തോഷം തോന്നി . ...