Alappuzha- 2

Alappuzha- 2

കായലുകള്‍ തേടി ആലപ്പുഴയിലേക്ക് - 2

         രണ്ട് ണിക്കൂറോളം ആലപ്പുഴയുടെ കായല്‍പരപ്പിലൂടെയുള്ള സഞ്ചാരം നയനാനന്ദകരവും ആശ്വാസ ദായകവുമായിരുന്നു. കുട്ടനാട്ടിലെ നെല്‍പാടങ്ങളും കെട്ടു വള്ളങ്ങളിലേറിയുള്ള സ്വദേശികളുടെയും വിദേശികളുടെയും സഞ്ചാരവും അന്നം തേടി കാലികള്‍ക്ക് പുല്ലും വൈക്കോലുമായി തോണിയില്‍ പോകുന്ന തദ്ദേശീയരും കായലോരങ്ങളില്‍ കെട്ടിയുണ്ടാക്കിയ കൊച്ചോലപ്പുരകളിലിരുന്ന് ഇളം തെന്നലും കായല്‍ സൗന്ദര്യവുമാസ്വദിക്കുന്ന സായിപ്പന്മാരും വിദേശ വിനോദ സഞ്ചാരികളിലും പച്ചപ്പാവങ്ങളോ? എന്നോര്‍ത്ത് മൂക്കത്ത് വിരല്‍ വെച്ച് പോകേണ്ടിവരുന്ന ദരിദ്ര ടൂറിസ്റ്റുകളും (കൊച്ചു വള്ളങ്ങളില്‍ കെട്ടിയുണ്ടാക്കിയ ചെറിയ മേല്‍ക്കൂരക്കടിയിലിരുന്ന് കായല്‍ കാണുന്നവര്‍) ടി.വിയില്‍ നെഹ്റു ട്രോഫി ജലോത്സവം കാണുമ്പോള്‍ കേട്ട് തഴമ്പിച്ച "ചുണ്ടന്‍ വള്ള" മെന്ന് തോന്നിക്കുന്ന നീളന്‍ വള്ളവും ജീവിത സഞ്ചാരത്തിനിടയിലെ അപൂര്‍വ്വ കാഴ്ചകളായിരുന്നു.












മടങ്ങും വഴി ജറുസലേമിനെ ഓര്‍മ്മിപ്പിക്കുന്ന കൃസ്മസ് ഒരുക്കങ്ങള്‍ ആലപ്പുഴ ജോയ് ആലുക്കാസിന് മുന്നില്‍ കണ്ടു.

 ഞങ്ങളുടെ ആലപ്പുഴ യാത്രയെക്കുറിച്ച് വായിച്ചില്ലെ. 
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കാന്‍ മടിക്കരുതെ.

എന്ന് 
സൈനുദ്ദീന്‍ എളങ്കൂര്‍
9744409728, sainuekr@gmail.com


Comments

Popular posts from this blog

Gundara Makham - ഗുണ്ടറ മഖാമില്‍

കുറ്റിച്ചിറയുടെ പൈതൃകം തേടി ...... kuttichira